ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 36 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇൻഡോറിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 3,633 ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 75കാരനുൾപ്പെടെ നാല് പേർ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 145 ആയി.
ഇൻഡോറിൽ 36 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
ഇൻഡോറിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 3,633 ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 75കാരനുൾപ്പെടെ നാല് പേർ വൈറസ് ബാധിച്ച് മരിച്ചിരുന്നു
മധ്യപ്രദേശിലെ ഇൻഡോറിൽ 36 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു
2,184 പേരെ രോഗം ഭേദമായതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മാർച്ച് 24നാണ് ഇൻഡോറിൽ ആദ്യത്തെ കൊവിഡ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.