കേരളം

kerala

ETV Bharat / bharat

ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന് എസ് ജയ്‌ശങ്കർ - എസ് ജയ്‌ശങ്കർ

പതിനേഴാമത് ഇന്ത്യ-വിയറ്റ്നാം സംയുക്ത യോഗം സമാപിച്ചതായും യോഗത്തിൽ പങ്കെടുത്ത ഉന്നത വ്യക്തികൾക്ക് നന്ദി അറിയിക്കുന്നുവെന്നും മന്ത്രി എസ് ജയ്‌ശങ്കർ ട്വിറ്ററിൽ കുറിച്ചു

ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും  ഉറപ്പാക്കുമെന്ന് എസ് ജയ്‌ശങ്കർ
ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന് എസ് ജയ്‌ശങ്കർ

By

Published : Aug 26, 2020, 12:45 PM IST

ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള നയതന്ത്രബന്ധം മികച്ചരീതിയിൽ മുന്നോട്ട് പോകുന്നതായും ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സുരക്ഷ എന്നിവ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ പറഞ്ഞു. പതിനേഴാമത് ഇന്ത്യ-വിയറ്റ്നാം സംയുക്ത യോഗം സമാപിച്ചതായും യോഗത്തിൽ പങ്കെടുത്ത ഉന്നത വ്യക്തികൾക്ക് നന്ദി അറിയിക്കുന്നുവെന്നും മന്ത്രി എസ് ജയ്‌ശങ്കർ ട്വിറ്ററിൽ കുറിച്ചു.

യോഗത്തിൽ പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവച്ചതായി വിയറ്റ്നാം വിദേശകാര്യ മന്ത്രി ഫെയിം ബിൻ മിൻ ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details