ന്യൂഡൽഹി:മിഡിൽ ഈസ്റ്റിൽ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാൻ 97 വിമാനങ്ങൾ ഇൻഡിഗോ അനുവദിച്ചു. സൗദി അറേബ്യ, ദോഹ, കുവൈറ്റ്, മസ്‌കറ്റ് എന്നീ രാജ്യങ്ങളിൽ നിന്നാണ് സർവീസ് നടത്തുന്നത്. വിദേശത്ത് കുടുങ്ങുന്നവരെ തിരിച്ചെത്തിക്കാൻ ഇൻഡിഗോയുടെ 180 വിമാനങ്ങളിൽ പകുതിയിലധികം സർവീസ് നടത്താൻ സ്വകാര്യ വിമാനകമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇൻഡിഗോ അനുവദിച്ച 97 വിമാനങ്ങളിൽ 36 വിമാനങ്ങൾ സൗദി അറേബ്യയിൽ നിന്നും, 28 വിമാനങ്ങൾ ദോഹയിൽ നിന്നും, 23 വിമാനങ്ങൾ കുവൈറ്റിൽ നിന്നും പത്ത് വിമാനങ്ങൾ മസ്‌കറ്റിൽ നിന്നും കേരളത്തിലെത്തും.
മിഡിൽ ഈസ്റ്റിൽ നിന്നും കേരളത്തിലേക്ക് 97 വിമാനങ്ങൾ അനുവദിച്ച് ഇൻഡിഗോ
36 വിമാനങ്ങൾ സൗദി അറേബ്യയിൽ നിന്നും, 28 വിമാനങ്ങൾ ദോഹയിൽ നിന്നും, 23 വിമാനങ്ങൾ കുവൈറ്റിൽ നിന്നും പത്ത് വിമാനങ്ങൾ മസ്‌കറ്റിൽ നിന്നും കേരളത്തിലെത്തും.
മിഡിൽ ഈസ്റ്റിൽ നിന്നും കേരളത്തിലേക്ക് 97 വിമാനങ്ങൾ അനുവദിച്ച് ഇൻഡിഗോ
മിഡിൽ ഈസ്റ്റിൽ നിന്നും ആളുകളെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്. നാല് രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തക്കുന്നതിൽ ഞങ്ങൾ സന്തുഷ്‌ടരാണ്. ഇത്തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ പിന്തുണക്കാനും, മിഡിൽ ഈസ്റ്റുമായുള്ള ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നും ഇൻഡിഗോ സിഇഒ റോനോജോയ് ദത്ത പറഞ്ഞു.