കേരളം

kerala

By

Published : Nov 20, 2019, 6:15 PM IST

Updated : Nov 20, 2019, 7:49 PM IST

ETV Bharat / bharat

ഇൻഡിഗോ വിമാനത്തില്‍ പുക : ചെന്നൈയില്‍ അടിയന്തര ലാൻഡിങ്

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇൻഡിഗോ

ഇൻഡിഗോ വിമാനത്തില്‍ പുക

ചെന്നൈ: 168 യാത്രക്കാരുമായി കോയമ്പത്തൂരിൽ നിന്ന് യാത്ര പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തരമായി ചെന്നൈയില്‍ ഇറക്കി. വിമാനത്തില്‍ അപായ സൂചനാ ഗണത്തില്‍പെടുന്ന പുക അലാറം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് അടിയന്തര ലാൻഡിങ് നടന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇൻഡിഗോ അറിയിച്ചു. കാര്‍ഗോ മേഖലയില്‍ നിന്ന് പുക അലാറമുയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. പുക ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Last Updated : Nov 20, 2019, 7:49 PM IST

ABOUT THE AUTHOR

...view details