ന്യൂഡൽഹി: പ്രോജക്ട് 28ന് കീഴിൽ തദ്ദേശീയമായി നിർമിച്ച നാല് അന്തർവാഹിനി ആന്‍റിഫെയർ സ്റ്റെൽത്ത് കോർവെറ്റുകളിൽ ഒന്നായ ഐഎൻഎസ് കവരത്തി ഇന്ത്യൻ നാവികസേനയിലേക്ക് നിയോഗിക്കാൻ തീരുമാനിച്ചു. അന്തർവാഹിനികളെ കണ്ടെത്താനും പ്രോസിക്യൂട്ട് ചെയ്യാനും കഴിവുള്ള അത്യാധുനിക ആയുധങ്ങളും സെൻസർ സ്യൂട്ടും കവരത്തിക്കുണ്ട്. കൂടാതെ അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷിക്ക് പുറമേ, കപ്പലിന് വിശ്വസനീയമായ സ്വയം പ്രതിരോധ ശേഷിയുമുണ്ട്. കവരത്തി തദ്ദേശീയമായി രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇന്ത്യൻ നാവിക സേനയുടെ ഇൻ-ഹൗസ് ഓർഗനൈസേഷൻ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (ഡിഎൻഡി) ആണ്.
ഐഎൻഎസ് കവരത്തി ഇന്ന് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും
കവരത്തി തദ്ദേശീയമായി രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇന്ത്യൻ നാവിക സേനയുടെ ഇൻ-ഹൗസ് ഓർഗനൈസേഷൻ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (ഡിഎൻഡി) ആണ്.
ഐഎൻഎസ് കവരത്തി
കപ്പലിൽ 90 ശതമാനം വരെ തദ്ദേശീയ നിർമാണമാണുള്ളത്. സൂപ്പർ സ്ട്രക്ചറിനായി കാർബൺ മിശ്രിതങ്ങൾ ഉപയോഗിക്കുന്നത് ഇന്ത്യൻ കപ്പൽ നിർമാണത്തിൽ നേടിയ പ്രശംസനീയമായ നേട്ടമാണ്. കപ്പലിലെ ആയുധങ്ങളും സെൻസർ സ്യൂട്ടും പ്രധാനമായും തദ്ദേശീയമാണ്. കപ്പലിലെ എല്ലാ സംവിധാനങ്ങളുടെയും പരീക്ഷണങ്ങൾ പൂർത്തിയാക്കി.