കേരളം

kerala

ETV Bharat / bharat

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്

രാജ്യത്ത് 61,871 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1,14,031 ആയി.

India's COVID-19 tally  രാജ്യത്ത് കൊവിഡ് ബാതിതരുടെ എണ്ണം  രാജ്യത്തെ കൊവിഡ് കണക്ക്  രാജ്യത്തെ ഏറ്റവും പുതിയ കൊവിഡ് കണക്ക്  രാജ്യത്തെ കൊവിഡ് കണക്ക് വാര്‍ത്ത  India's COVID-19 tally reaches
രാജ്യത്ത് കൊവിഡ് ബാതിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്

By

Published : Oct 18, 2020, 12:34 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് 61,871 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 74,94,552 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,033 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1,14,031 ആയി ഉയര്‍ന്നു. 7,83,311 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 65,97,210 പേര്‍ രോഗമുക്തരായി.

രാജ്യത്തെ മൊത്തം ആക്ടീവ് കേസുകളില്‍ 1,85,750 കേസുകളും മഹാരാഷ്ട്രയിലാണ്. 13,58,606 പേര്‍ സംസ്ഥാനത്ത് രോഗമുക്തരായി. 41,965 പേരാണ് കൊവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്. കര്‍ണാടകയില്‍ 1,10,666 ആക്ടീവ് കേസുകളാണുള്ളത്. 6,37,481 പേര്‍ രോഗമുക്തരായതായി കര്‍ണാടക ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,427 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.

അതിനിടെ 9,42,24,190 സാമ്പിളുകള്‍ ഇതുവരെ രാജ്യത്ത് പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ജനുവരിയില്‍ ഉള്ളതിനേക്കാള്‍ 9.32 ശതമാനം കൂടുതലാണ് നിലവിലെ കൊവിഡ് പരിശോധനാ ശേഷിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details