ന്യൂഡല്‍ഹി:ഇന്ത്യയില്‍ 28,701 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,78,254 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 24 മണിക്കൂറില്‍ 28,701 കൊവിഡ് കേസുകള്‍; 500 മരണം - India COVID-19
രാജ്യത്ത് 3,01,609 പേരാണ് ചികിത്സയിലുള്ളത്. 5,53,471 പേര്‍ രോഗമുക്തരായി
രാജ്യത്ത് 24 മണിക്കൂറില്‍ 28,701 പേര്‍ക്ക് കൊവിഡ്, 500 മരണം
ആകെ 23,174 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 500 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 3,01,609 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 5,53,471 പേര്‍ രോഗമുക്തരായി. കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്‌ട്രയില്‍ 2,54,427 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 1,38,470 പേര്‍ക്കും ഡല്‍ഹിയില്‍ 1,12,494 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.