ന്യുഡല്‍ഹി:രാജ്യത്ത് കൊവിഡ്-19 മരണ സംഖ്യയും രോഗികളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 909 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 34 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8356 ആയി. 273 പേര്‍ക്ക് ജീവന്‍ നഷടമയി. കേന്ദ്ര കുടുംബ ആരോഗ്യ ക്ഷേമ മന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. 716 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 7367 കേസുകളാണ് നിലവില്‍ ആക്ടീവായുള്ളത്.
കൊവിഡ് 19; ഇന്ത്യയില്‍ മരണം 273
കഴിഞ്ഞ 24 മണിക്കൂറിനിടെ 909 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 34 പേര്‍ മരിക്കുകയും ചെയ്തു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 1761 രോഗികളില്‍ 127 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1069 കേസില്‍ 19 പേര്‍ മരിച്ചു. തമിഴ്‌നാടിലെ 969 രോഗികളില്‍ 10 പേര്‍ മരിച്ചു. രാജസ്ഥാനില്‍ 700 രോഗികളില്‍ മൂന്ന് പേര്‍ മരിച്ചു. ഉത്തർപ്രദേശിൽ 452 രോഗികളില്‍ അഞ്ച് പേർ മരിച്ചു. മധ്യപ്രദേശ് (532), തെലങ്കാന (504), ഗുജറാത്ത് (432), ആന്ധ്രാപ്രദേശ് (381), കേരളം (364), ചണ്ഡിഗഡ് (19) ജമ്മു കശ്മീര്‍ (207) ലഡാക് (15) എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കേസ് അസമിലാണ് (29) റിപ്പോർട്ട് ചെയ്തത്. മണിപ്പൂരും ത്രിപുരയും രണ്ട് വീതവും അരുണാചൽ പ്രദേശ്, മിസോറാം എന്നിവടങ്ങളില്‍ ഒന്നുവീതവും കേസ് സ്ഥിരീകരിച്ചു.