ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് -19 വീണ്ടെടുക്കൽ നിരക്ക് 78.28 ശതമാനമായി ഉയർന്നു. മൊത്തം 38,59,399 പേർ രോഗ മുക്തി നേടി. രാജ്യത്ത് നിലവിൽ 9,90,061 സജീവ കേസുകളുണ്ട്. ഇത് മൊത്തം കേസുകളുടെ 20.08 ശതമാനമാണ്. സജീവ കേസുകളിൽ പകുതിയും (48.8 ശതമാനം) മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, തമിഴ്‌നാട്, ഛത്തീസ്ഗഡ്, ഒഡീഷ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നാലിലൊന്ന് (24.4 ശതമാനം) കേസുകൾ മാത്രമാണുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 78.28 ശതമാനമായി - India's COVID-19 recovery
രാജ്യത്ത് നിലവിൽ 9,90,061 സജീവ കേസുകളുണ്ട്. ഇത് മൊത്തം കേസുകളുടെ 20.08 ശതമാനമാണ്. സജീവ കേസുകളിൽ പകുതിയും (48.8 ശതമാനം) മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 1,054 മരണങ്ങളിൽ 69 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 37 ശതമാനത്തിലധികം മരണങ്ങൾ മഹാരാഷ്ട്രയിൽ നിന്നാണ് (29,894 മരണങ്ങൾ).