അതിർത്തിയിലെ പാക്പ്രകോപനത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായതോടെ രാജ്യത്തെ എല്ലാ റെയില്‍വേ ഡിവിഷനുകളിലുംസുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി. പ്രത്യേക സാഹചര്യം പരിഗണിച്ചാണ്എല്ലാ സോണുകളിലെയും ജനറല്‍ മാനേജര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുളളത്.
പാക് പ്രകോപനം; സുരക്ഷ ശക്തമാക്കി ഇന്ത്യൻ റെയിൽവേ - ഇന്ത്യന്‍ റെയില്‍വേ
ജമ്മു കശ്മീരില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകള്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഇന്ത്യൻ റെയിൽവേ
വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്നും യുദ്ധവിമാനം മിഗ് 21 നഷ്ടമായെന്നും നേരത്തെ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നലെ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്. ഇന്ന് പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ പ്രതിരോധിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു. പാക് ആക്രമണ ശ്രമത്തെ പ്രതിരോധിക്കുന്നതിന് ഇടയിലായിരുന്നു വിമാനം നഷ്ടമായതും വൈമാനികനെ കാണാതായതും.