കേരളം

kerala

ETV Bharat / bharat

സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യന്‍ വംശജന് മൂന്നാഴ്ച് തടവ് - singapore

മൂന്നാഴ്ച് തടവും 5000 സിംഗപ്പൂര്‍ ഡോളര്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്

ജീവന്‍ അര്‍ജുന്‍

By

Published : Apr 12, 2019, 1:07 PM IST

സിംഗപ്പൂരില്‍ ദീപാവലിക്ക് പുലര്‍ച്ചെ 3 മണിയ്ക്ക് പടക്കം പൊട്ടിച്ചതിന് ഇന്ത്യന്‍ വംശജന് മൂന്നാഴ്ച്ച തടവും 5000 ഡോളര്‍ പിഴയും ശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനാണ് ഇരുപത്തിയൊന്‍പതുകാരനായ ജീവന്‍ അര്‍ജുന്‍ താമസസ്ഥലത്ത് നിയമം ലംഘിച്ച് പടക്കം പൊട്ടിച്ചത്. വലിയ ശബ്ദത്തോടെ കെട്ടിടത്തിന്‍റെ ഏഴ് നിലവരെ ഉയരത്തിലെത്തിയ കരിമരുന്ന് പ്രയോഗം അഞ്ച് മിനിട്ടോളം നീണ്ടു നിന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതി പടക്കം കൈവശം വെച്ചതും ഉപയോഗിച്ചതും തീപിടിത്തത്തിനും അപകടങ്ങള്‍ക്കും കാരണമായേക്കാവുന്നതിനാല്‍ അതീവ ഗൗരവത്തോടെയാണ് കേസ് പരിഗണിച്ചതെന്ന് ജില്ലാ ജഡ്ജി മാര്‍വിന്‍ ബേ പറഞ്ഞു. പ്രതിയായ ജീവന്‍ കുടുംബത്തിന്‍റെ ഏക ആശ്രയം താനാണെന്ന വാദം ഉയര്‍ത്തിയെങ്കിലും കോടതി പരിഗണിച്ചില്ല. 2017ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തെറ്റായ വിവരം നല്‍കിയെന്ന പരാതി നിലവിലുള്ള ജീവന്‍ ഈ കേസില്‍ മറ്റൊരാള്‍ക്ക് എതിരെ ആരോപണം ഉന്നയിച്ച് പൊലീസിനെ ദിശതെറ്റിക്കാനും ശ്രമിച്ചിരുന്നു.

ABOUT THE AUTHOR

...view details