ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കി നാവിക സേന - ഗൾഫ്
ഒമാൻ ഉൾക്കടലിലും പേര്‍ഷ്യന്‍ ഗൾഫിലും പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷക്കായി നാവിക സേന ഓപ്പറേഷന്‍ സങ്കൽപ് ആരംഭിച്ചു.
പേര്‍ഷ്യന്‍ ഗർഫ് മേഖലയിൽ യുഎസ് ഡ്രോണിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഗർഫിലും ഒമാനിലുമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കി ഇന്ത്യൻ നാവിക സേനയുടെ യുദ്ധ വിമാനങ്ങൾ. പ്രദേശത്ത് വ്യോമ നിരീക്ഷണം ആരംഭിച്ചതായി നാവിക സേന അറിയിച്ചു. ഒമാൻ ഉൾക്കടലിലും പേര്‍ഷ്യന്‍ ഗൾഫിലും ഐഎൻഎസ് ചെന്നൈയെയും ഐഎൻഎസ് സുനൈനയെയും വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷക്കായി നാവിക സേന ഓപ്പറേഷന്‍ സങ്കല്‍പ്പ് ആരംഭിച്ചു. ഹോർമുസിൽ യുഎസ് ഡ്രോണിനെ ഇറാൻ വെടിവച്ചിട്ടതിന് പിന്നാലെയാണ് നടപടികൾ. ഇറാന്‍റെ ഭാഗത്ത് നിന്ന് വലിയ തെറ്റാണ് സംഭവിച്ചതെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ ഡ്രോണ്‍ തങ്ങളുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചതിനാലാണ് വെടിവച്ചിട്ടതെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനിയും പ്രതികരിച്ചു.