കേരളം

kerala

ETV Bharat / bharat

ഇറാനില്‍ ദുരൂഹ സാഹചര്യത്തില്‍ പഞ്ചാബ് സ്വദേശി മരിച്ചു - ഇറാനില്‍ ദുരൂഹ സാഹചര്യത്തില്‍ പഞ്ചാബ് സ്വദേശി മരിച്ചു

പഞ്ചാബിലെ കുരാളി സ്വദേശി ജസ്‌കരണ്‍ സിങാണ് ഇറാനില്‍ മരിച്ചത്.

Indian expat dies  Kurali dies in mysterious condition  Kurali man dies in Iran  Gurjeet Singh died in Iran  ഇറാനില്‍ ദുരൂഹ സാഹചര്യത്തില്‍ പഞ്ചാബ് സ്വദേശി മരിച്ചു  ഇറാന്‍
ഇറാനില്‍ ദുരൂഹ സാഹചര്യത്തില്‍ പഞ്ചാബ് സ്വദേശി മരിച്ചു

By

Published : Oct 23, 2020, 5:32 PM IST

ചണ്ഡീഗഢ്: ഇറാനില്‍ ദുരൂഹ സാഹചര്യത്തില്‍ പഞ്ചാബ് സ്വദേശിയായ യുവാവ് മരിച്ചു. ഇരുപത്തൊന്നുകാരനായ കുരാളി സ്വദേശി ജസ്‌കരണ്‍ സിങാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് സിമന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ജോലിക്കായി ജസ്‌കരണ്‍ സിങ് ഇറാനിലെത്തിയത്. എന്നാല്‍ ഒരു വര്‍ഷത്തെ ശമ്പളം ഇയാള്‍ക്ക് ലഭിച്ചിരുന്നില്ല.

അടുത്ത 8 ദിവസത്തിനുള്ളില്‍ ശമ്പളം മുഴുവനായും നല്‍കുമെന്ന് കമ്പനി അറിയിച്ചതായി ജസ്‌കരണിന്‍റെ പിതാവ് ഗുര്‍ജീത് സിങ് ഇടിവി ഭാരതിനോട് പറഞ്ഞു. ബുധനാഴ്‌ച മരണവിവരം മകന്‍റെ കൂട്ടുകാരനാണ് വിളിച്ചറിയിച്ചതെന്ന് ഗുര്‍ജീത് സിങ് പറഞ്ഞു. ഇറാനില്‍ കേസ് ഫയല്‍ ചെയ്യാനായി കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് ജസ്‌കരണിന്‍റെ കുടുംബം. യുവാവിന്‍റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനും കുടുംബം കേന്ദ്രത്തിന്‍റെ സഹായം തേടി.

ABOUT THE AUTHOR

...view details