കേരളം

kerala

ETV Bharat / bharat

2024ഓടെ ഇന്ത്യൻ പ്രതിരോധ കയറ്റുമതി 35,000 കോടി രൂപയായി ഉയരും : ബിപിൻ റാവത്ത് - ഇന്ത്യൻ പ്രതിരോധ കയറ്റുമതി

സൈനികർക്ക് നല്ല പരിശീലനം നല്‍കുക മാത്രമല്ല മികച്ച ആയുധങ്ങളും ഉപകരണങ്ങളും നല്‍കിയാല്‍ മാത്രമേ അവരെ ശക്തിപ്പെടുത്താനാകൂവെന്നും ബിപിൻ റാവത്ത് പറഞ്ഞു

"2024ഓടെ ഇന്ത്യൻ പ്രതിരോധ കയറ്റുമതി 35,000 കോടി രൂപയായി ഉയരും": ബിപിൻ റാവത്ത്

By

Published : Oct 18, 2019, 1:42 PM IST

ന്യൂഡല്‍ഹി: പ്രതിരോധ കയറ്റുമതി രംഗത്ത് ഇന്ത്യ വളരുകയാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. പ്രതിരോധ വ്യവസായം കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ രാജ്യത്തിന്‍റെ പ്രതിരോധ കയറ്റുമതി 35,000 കോടി രൂപയായി ഉയരുമെന്നും ബിപിൻ റാവത്ത് പറഞ്ഞു.
"ഇന്ത്യ ആയുധങ്ങളും ഉപകരണങ്ങളും നിർമിക്കുന്നത് നമ്മുടെ രാജ്യത്തിന് വേണ്ടി മാത്രമല്ല. കയറ്റുമതി അധിഷ്ഠിതമായ പ്രതിരോധ വ്യവസായമാണ് നമ്മുടെ ലക്ഷ്യം. പ്രതിവർഷം 11,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി എന്നുള്ളത് വളരുകയാണ്. 2024 ആകുമ്പോഴേക്കും കയറ്റുമതി ഏകദേശം 35,000 കോടി രൂപയാക്കുക എന്നതാണ് ലക്ഷ്യമെന്നും", അദ്ദേഹം പറഞ്ഞു. തദ്ദേശ പ്രതിരോധ കയറ്റുമതി സംഘടനയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിപിൻ റാവത്തും നാവികസേന മേധാവി അഡ്മിറല്‍ കരംബീർ സിംഗും.
രാജ്യത്ത് സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിന് സായുധ സേന പൂർണ സജ്ജമായിരിക്കണം. അതിനായി പരിശീലനം ലഭിച്ച സൈനിക നാവിക വ്യോമസേന സംഘത്തെ ആവശ്യമാണ്. സൈനികർക്ക് നല്ല പരീശിലനം നല്‍കുന്നത് മാത്രമല്ല നല്ല നിലവാരമുള്ള ആയുധങ്ങളും ഉപകരണങ്ങളും നല്‍കുന്നതിലൂടെ മാത്രമേ അവരെ ശക്തിപ്പെടുത്താന്‍ കഴിയൂ എന്നാണ് തന്‍റെ വിശ്വാസമെന്നും റാവത്ത് പറഞ്ഞു. ഇന്ത്യൻ സേന വലുപ്പം കൊണ്ട് മാത്രമല്ല, വിപുലമായ പോരാട്ട അനുഭവം കൊണ്ടും പ്രവൃത്തിപരിചയം കൊണ്ടും ലോക രാജ്യങ്ങളിലെ തന്നെ മികച്ച സായുധ സേനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ പ്രതിരോധ മേഖലയെ ഊർജ്ജസ്വലമാക്കുന്നതിനായി നിരവധി സംരംഭങ്ങൾ ആരംഭിക്കുകയും വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത പ്രതിരോധ എക്‌സ്‌പോ 2020 ഫെബ്രുവരിയില്‍ നടക്കുമെന്നും ബിപിൻ റാവത്ത് അറിയിച്ചു.

ABOUT THE AUTHOR

...view details