ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്‍മാരെല്ലാം തങ്ങളുടെ പൗരത്വം തെളിയിക്കുന്നതിനായി തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്ന പ്രചാരങ്ങള്‍ തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എല്ലാവരും തിരിച്ചറിയല്‍ രേഖകളോ ജനന സര്‍ട്ടഫിക്കറ്റുകളോ ഹാജരാക്കേണ്ട സാഹചര്യമില്ലെന്നും ഇത് സംബന്ധിടച്ച് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.
ദേശീയ പൗരത്വ ഭേദഗതി നിയമം; ഇന്ത്യക്കാര്‍ യാതൊരു രേഖയും ഹാജരാക്കേണ്ടെന്ന് കേന്ദ്രം - ദേശീയ പൗരത്വ ഭേദഗതി
വിഷയത്തില്‍ തെറ്റായ വസ്‌തുതകള്‍ പ്രചരിപ്പിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു
ദേശീയ പൗരത്വ ഭേദഗതി; ഇന്ത്യക്കാര്‍ യാതൊരു രേഖയും ഹാജരാക്കേണ്ടെന്ന് കേന്ദ്രം
അതേസമയം വേണ്ട രേഖകളില്ലാത്ത പൗരന്മാര്‍ അവര്‍ ഉള്‍പ്പെടുന്ന സമുദായത്തിന്‍റെ സാക്ഷ്യപത്രം നല്‍കിയാല്‍ മതിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. വിഷയത്തില്‍ തെറ്റായ വസ്‌തുതകള്‍ പ്രചരിപ്പിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്രം വ്യക്തത വരുത്തിയത്.