ന്യൂഡൽഹി: ഇന്ത്യൻ സൈന്യം 72000 സിഗ് 716 അസോള്‍ട്ട് റൈഫിളുകൾ കൂടി വാങ്ങാനൊരുങ്ങുന്നു. അസോള്‍ട്ട് റൈഫിളുകളുടെ രണ്ടാമത്തെ ബാച്ചിനായുള്ള ഓർഡറാണ് നൽകുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിലവിൽ നോർത്തേൺ കമാൻഡിലെയും മറ്റ് പ്രവർത്തന മേഖലകളിലെയും ഉപയോഗത്തിനായി 72,000 റൈഫിളുകൾ കരസേനയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫാസ്റ്റ് ട്രാക്ക് പ്രൊക്യുർമെന്‍റ് പ്രോഗ്രാമിലൂടെയാണ് ഇന്ത്യ റൈഫിളുകൾ സ്വന്തമാക്കിയത്. നിലവിൽ ഇന്ത്യയിൽ ഉപയോഗത്തിലുള്ള ഇൻസാസ് റൈഫിളുകൾക്ക് പകരമായാകും അസോള്‍ട്ട് റൈഫിളുകൾ ലഭ്യമാക്കുക.
അമേരിക്കൻ അസോള്‍ട്ട് റൈഫിളുകൾ കൂടി വാങ്ങാൻ ഇന്ത്യൻ സൈന്യം - ഇന്ത്യ
നിലവിൽ നോർത്തേൺ കമാൻഡിലെയും മറ്റ് പ്രവർത്തന മേഖലകളിലെയും ഉപയോഗത്തിനായി 72,000 റൈഫിളുകൾ കരസേനയിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സൈന്യം 72,000 അമേരിക്കൻ അസോള്‍ട്ട് റൈഫിളുകൾ വാങ്ങാനൊരുങ്ങുന്നു
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും നിയന്ത്രണ രേഖയിലെ സൈനികർക്കുമാണ് മുഖ്യമായും പുതിയ റൈഫിളുകൾ ലഭ്യമാക്കുക. ഇന്ത്യയും റഷ്യയും സംയുക്തമായി അമേത്തി ഓർഡനൻസ് ഫാക്‌ടറിയിൽ നിർമിക്കുന്ന എകെ 203 റൈഫിളുകളും സേനയിലെ മറ്റു വിഭാഗങ്ങൾക്കും ലഭ്യമാക്കും. ഇന്ത്യയും ചൈനയുമായുള്ള സംഘർഷത്തിൽ ഇളവുകൾ വന്നെങ്കിലും പല പ്രദേശങ്ങളിൽ നിന്നും ചൈന പിന്നോട്ട് പോകാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Last Updated : Jul 12, 2020, 9:46 PM IST