പിത്തോര്‍ഗണ്ഡ്: സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ഇന്ത്യന്‍ സൈന്യം. രാജ്യം ചൈനയുമായും നേപ്പാളുമായും അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ദാര്‍ച്ചുല മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കനത്ത ജാഗ്രത നിലനിര്‍ത്താന്‍ മേഖലയിലെ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി.
അതിര്‍ത്തിയില്‍ പരിശോധന ശക്തം
ചൈനയുമായും നേപ്പാളുമായും അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ദാര്‍ച്ചുല മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
ഇന്തോ - ടിബറ്റൻ അതിര്‍ത്തി പൊലീസ് ഉദ്യേഗസ്ഥരും സന്ദര്‍ശത്തില്‍ പങ്കെടുത്തു. ലിപുലേക് പാസ്, കാലാപാനി, നബിദങ്ങ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. ഗല്‍വാന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് അതിര്‍ത്തികളില്‍ ഇന്ത്യ പരിശോധന ശക്തമാക്കിയത്. ഇന്ത്യന്‍ പ്രദേശങ്ങളെ നേപ്പാള്‍ തങ്ങളുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ നേപ്പാള്‍ അതിര്‍ത്തിയിലും ഇന്ത്യ ജാഗ്രത പാലിക്കുന്നുണ്ട്.