കേരളം

kerala

ETV Bharat / bharat

കിഴക്കൻ ലഡാക്കിലെ സൈനിക പിഴവുകൾ വിലയിരുത്തി ഇന്ത്യ

മെയ് അഞ്ചിന് ലഡാക്കിലെ പാന്‍ഗോങ് സോ തടാകത്തിനു സമീപം സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ പട്രോളിങ് ചൈനീസ് സൈനികര്‍ തടസപ്പെടുത്തിയതാണ് പ്രശ്‌നത്തിനു കാരണമായത്.

Indian Army  Eastern Ladakh  Military  Error  Standoff  China  Tactical Blunder  Sanjib Kr Baruah  Border Tension  ഇന്ത്യൻ സൈന്യം  സൈനിക പിഴവുകൾ  കിഴക്കൻ ലഡാക്ക്  ചൈന  ഇന്ത്യ ചൈന
കിഴക്കൻ ലഡാക്കിലെ സൈനിക പിഴവുകൾ വിലയിരുത്തി ഇന്ത്യൻ സൈന്യം

By

Published : Jun 2, 2020, 7:52 PM IST

ന്യൂഡൽഹി:കിഴക്കൻ ലഡാക്ക് മേഖലയില്‍ സൈനിക ഉദ്യോഗസ്ഥർ വരുത്തിയ പിഴവുകൾ വിലയിരുത്തി ഇന്ത്യ. ഇന്ത്യയുടെ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യത്തിന്‍റെ വിന്യാസമുണ്ടായതില്‍ ചില തന്ത്രപരമായ സൈനിക പിഴവുകൾ ഇന്ത്യൻ സൈന്യത്തിനുണ്ടായി. ഇത് സൈനികരെ വേഗത്തിൽ വിന്യസിക്കാനും എല്‍എസിക്ക് സമീപം അടിസ്ഥാന സൗകര്യങ്ങൾ വര്‍ധിപ്പിക്കാനും ചൈനയെ സഹായിച്ചു. കൂടുതല്‍ ഉത്തരവാദിത്തത്തോടെയും സൂക്ഷ്‌മതയോടെയും നീങ്ങണമെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‌ച അവസാനിച്ച മൂന്ന് ദിവസത്തെ ആർമി കമാൻഡേഴ്‌സ് കോൺഫറൻസിന്‍റെ ആദ്യ ഘട്ടത്തിൽ ഇക്കാര്യം ചർച്ച ചെയ്‌തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

മെയ് അഞ്ചിന് ലഡാക്കിലെ പാന്‍ഗോങ് സോ തടാകത്തിനു സമീപം സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ പട്രോളിങ് ചൈനീസ് സൈനികര്‍ തടസപ്പെടുത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്. നിയന്ത്രണ രേഖ സംബന്ധിച്ചുള്ള തര്‍ക്കമാണ് മിക്കപ്പോഴും സംഘര്‍ഷത്തിന് ഇടയാക്കാറുള്ളത്. മേയ് ഒമ്പതിന് 15000 അടി ഉയരത്തില്‍ ടിബറ്റിന് സമീപത്തുള്ള നാക്കു ലാ മേഖലയിലും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ABOUT THE AUTHOR

...view details