ജമ്മുകശ്മീരിലേക്ക് ആയുധകടത്ത്; പാക്ക് തീവ്രവാദികളുടെ രണ്ടാം ശ്രമവും ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി
ഒക്ടോബർ 9 ന് വടക്കൻ കശ്മീരിലെ കേരൻ സെക്ടറിൽ വിന്യസിച്ച ഇന്ത്യൻ സൈനികർ നാല് എകെ 74 റൈഫിളുകൾ, എട്ട് മാഗസിനുകള്‍, 240 എകെ റൈഫിൾ വെടിമരുന്ന് എന്നിവ കണ്ടെടുത്തിട്ടുണ്ടായിരുന്നു
ശ്രീനഗര്‍: ജമ്മുകശ്മീരിലേക്ക് ആയുധങ്ങൾ കടത്താനുള്ള പാക്കിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദികളുടെ ശ്രമത്തെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ഇത് രണ്ടാം തവണയാണ് തീവ്രവാദികള്‍ ഇത്തരത്തിലൊരു ശ്രമം നടത്തുന്നതും ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുന്നതും. വടക്കൻ കശ്മീരിലെ തങ്ദാർ സെക്ടറിൽ വിന്യസിച്ച ഇന്ത്യൻ സൈനികരാണ് തിങ്കളാഴ്ച പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നിന്ന് ആയുധങ്ങൾ കടത്താനുള്ള പാക് സൈന്യത്തിന്‍റെ ശ്രമത്തെ തടഞ്ഞതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്ക് ജമ്മു കശ്മീർ പൊലീസുമായി ചേർന്ന് സംയുക്ത തെരച്ചിൽ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. അഞ്ച് പിസ്റ്റളുകൾ, പത്ത് മാഗസിനുകൾ, 138 റൗണ്ട് വെടിമരുന്ന് എന്നിവ സംയുക്ത സംഘം കണ്‍ട്രോള്‍ ലൈനിനടുത്തുള്ള സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഒക്ടോബർ 9 ന് വടക്കൻ കശ്മീരിലെ കേരൻ സെക്ടറിൽ വിന്യസിച്ച ഇന്ത്യൻ സൈനികർ നാല് എകെ 74 റൈഫിളുകൾ, എട്ട് മാഗസിനുകള്‍, 240 എകെ റൈഫിൾ വെടിമരുന്ന് എന്നിവ കണ്ടെടുത്തിട്ടുണ്ടായിരുന്നു.