ആസ്സാം: ഇന്ത്യൻ സേനയുടെ "ചീറ്റാ ഹെലികോപ്റ്റർ" അസമിലെ നാഗോണിൽ അടിയന്തര ലാൻഡിങ് നടത്തി. ദിമാപൂരിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ മിസാമറിയിലേക്കുള്ള യാത്രക്കിടെ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടർന്ന് ലാൻഡ് ചെയ്യുകയായിരുന്നു. സേന ഉദ്യോഗസ്ഥർ സുരക്ഷിതരാണ്.
"ചീറ്റയ്ക്ക് " അടിയന്തര ലാൻഡിങ്: അപകടമില്ലെന്ന് സേന - ഹെലികോപ്റ്റർ
മിസാമറിയിലേക്കുള്ള യാത്രക്കിടെ സാങ്കേതിക തടസ്സം നേരിട്ടതിനെ തുടർന്ന് ലാൻഡിങ് ചെയ്യുകയായിരുന്നു
ഇന്ത്യൻ സേനയുടെ ചീറ്റാ ഹെലികോപ്റ്റർ
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത "ചീറ്റാ ഹെലികോപ്റ്റർ" 1976-77 ലാണ് ഇന്ത്യൻ സേനയിൽ ഉൾപ്പെടുത്തുന്നത്. ഹെലികോപ്റ്ററുകളുടെ വിഭാഗത്തിൽ ഏറ്റവും ഉയരത്തിൽ പറക്കുന്നതിന് ലോക റെക്കോർഡ് നിലനിർത്തുന്നവയാണ് ചീറ്റാ ഹെലികോപ്റ്റർ.