കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ സായുധ സേന പരിവര്‍ത്തനത്തിന്‍റെ പാതയിലിയാണെന്ന് ബിപിന്‍ റാവത്ത് - പ്രതിരോധ സേന

ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ സായുധ സേന അടിച്ചമർത്തുന്നുവെന്ന വിമർശനം ജനറൽ റാവത്ത് തള്ളി

Indian armed force  Bipin Rawat  terrorism  Jammu and Kashmir  defence staff  ഇന്ത്യന്‍ സായുധ സേന  ബിപിന്‍ റാവത്ത്  പ്രതിരോധ സേന  ജമ്മു കശ്മീര്‍
ഇന്ത്യന്‍ സായുധ സേന പരിവര്‍ത്തനത്തിന്‍റെ പാതയിലിയാണെന്ന് ബിപിന്‍ റാവത്ത്

By

Published : Feb 12, 2020, 5:36 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ സായുധ സേന പരിവർത്തനത്തിന്‍റെ പാതയിലാണെന്ന് പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്. പ്രോക്സി യുദ്ധവും അതിർത്തി കടന്നുള്ള ഭീകരതയും ഇന്ത്യ നേരിടുന്ന പ്രധാന സുരക്ഷാ വെല്ലുവിളികളായി തുടരുന്നു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ സായുധ സേന അടിച്ചമർത്തുന്നുവെന്ന വിമർശനവും ജനറൽ റാവത്ത് തള്ളി. അടിസ്ഥാന യാഥാർഥ്യങ്ങളും ഭീകരവാദ ഭീഷണികളും കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി വർഗീകരിക്കുകയാണെന്നും യുവജനങ്ങളെ തീവ്രവാദവൽക്കരിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് റാഡിക്കലൈസേഷൻ ക്യാമ്പുകളുണ്ടെന്ന വിവാദപരമായ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ആളുകളുടെ കൂട്ടത്തെ അല്ലെങ്കില്‍ സംഘത്തെയാണ് ഞാന്‍ ക്യാമ്പുകള്‍ എന്നുദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം റെയ്‌സിന ഡയലോഗിൽ നടത്തിയ പ്രസംഗത്തിലാണ് റാവത്ത് വിവാദപരമായ പ്രസ്താവന നടത്തിയത്. തീവ്രവാദവൽക്കരിക്കപ്പെട്ട ആളുകളെ ഒറ്റപ്പെടുത്തേണ്ടത് അത്യാവശ്യമായതിനാൽ രാജ്യത്ത് ഡി-റാഡിക്കലൈസേഷൻ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ആഗോള സമാധാനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ ഒരു വലിയ ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. പ്രതിരോധ സേനാ മേധാവിയെ സൃഷ്ടിക്കുന്നത് ബ്യൂറോക്രസിയുടെ മറ്റൊരു തലം കൂടി ചേർത്തിട്ടുണ്ടോയെന്ന ചോദ്യത്തിന്, മൂന്ന് സേവനങ്ങളുടെ പ്രവർത്തനത്തിൽ കൂടുതൽ സമന്വയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ദീർഘകാലമായി നിലനിൽക്കുന്ന നിർദ്ദേശമാണിതെന്ന് മുൻ കരസേനാ മേധാവി പറഞ്ഞു.

ABOUT THE AUTHOR

...view details