കേരളം

kerala

ETV Bharat / bharat

ട്രെയിന്‍ നിര്‍മ്മാണ വിതരണത്തില്‍ മുന്‍നിര രാജ്യമായി ഇന്ത്യ മാറും; പിയൂഷ് ഗോയല്‍ - ട്രെയിന്‍

വരും ദിനങ്ങളില്‍ ഇന്ത്യയിന്‍ നിര്‍മ്മിക്കുന്ന ട്രെയിനുകളുടെയും ട്രെയിന്‍ നിര്‍മ്മിത വസ്തുക്കളുടെയും ഉല്‍പാദനം വര്‍ധിക്കും. അധികം വൈകാതെ തന്നെ ഇവയുടെ വിതരണത്തില്‍ ഇന്ത്യ ലോകത്ത് തന്നെ മുൻനിര ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

പിയൂഷ് ഗോയല്‍

By

Published : Feb 16, 2019, 7:34 PM IST

ട്രെയിന്‍ നിര്‍മ്മാണത്തിലും വിതരണത്തിലും ലോകത്തിലെ മുൻനിരക്കാരായി ഇന്ത്യ മാറുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേഭാരതിന്‍റെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

നിലിവില്‍ എല്ലാ സൗകര്യങ്ങളും ഇന്ത്യന്‍ റെയില്‍വേയില്‍ ലഭ്യമാണ്. ഇന്ത്യയെ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ട്രെയിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കായിരുന്നു ട്രെയിനിന്‍റെ കന്നിയാത്ര. കാണ്‍പൂരിലും അലഹബാദിലും മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. ഒമ്പത് മണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനുറ്റ് കൊണ്ട് ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലെത്താന്‍ ട്രെയിന് സാധിച്ചു.


ABOUT THE AUTHOR

...view details