ന്യൂഡല്‍ഹി:സുഭാഷ് ചന്ദ്രബോസിന്‍റെ 123ാം ജന്മദിനം ആചരിച്ച് രാജ്യം. ഇന്ത്യക്കാരുടെ പുരോഗമനത്തിന് വേണ്ടി നിലകൊണ്ട നേതാവിനോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ട്വിറ്ററില്‍ 1.55 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കിട്ടുകൊണ്ടാണ് മോദി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിച്ചത്. സ്വാതന്ത്ര്യസമരത്തിൽ നേതാജിയുടെ സംഭാവനകളോരോന്നും അദ്ദേഹം ഓർമിക്കുകയും ചെയ്തു.
രാജ്യം നേതാജിയോട് എന്നും കടപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി
സുഭാഷ് ചന്ദ്രബോസ് ജനിച്ച സമയത്ത് നേതാജിയുടെ പിതാവ് ജാനകിനാഥ് ബോസ് എഴുതിയ കുറിപ്പും മോദി ട്വീറ്റ് ചെയ്തു
സുഭാഷ് ചന്ദ്ര ബോസിന്‍റെ 123ാം ജന്മദിനം ഇന്ന്
സുഭാഷ് ചന്ദ്രബോസ് ജനിച്ച സമയത്ത് നേതാജിയുടെ പിതാവ് ജാനകിനാഥ് ബോസ് എഴുതിയ കുറിപ്പും മോദി ട്വീറ്റ് ചെയ്തു: "1897 ജനുവരി 23 നാണ് പിതാവ് ജാനകിനാഥ് ബോസ് , 'ഒരു മകൻ ജനിച്ചു.' എന്ന് ഡയറിയില്‍ എഴുതിയത്. ഈ മകൻ പിന്നീട് ധീരനായ ഒരു സ്വാതന്ത്ര്യസമര സേനാനിയും ചിന്തകനുമായിത്തീർന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.