കേരളം

kerala

By

Published : Dec 24, 2019, 4:43 AM IST

Updated : Dec 24, 2019, 7:25 AM IST

ETV Bharat / bharat

'ഭീകരതക്കെതിരെ ഒന്നിച്ച് പോരാടാം'; അഷറഫ് ഘനിയെ അഭിനന്ദിച്ച് ഇന്ത്യ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാന് എല്ലാ സഹായങ്ങളും നൽകുന്നത് തുടരുമെന്ന് ഇന്ത്യ അറിയിച്ചു.

India welcomes Afghan election results  Abdullah Abdullah  Government of Afghanistan  India welcomes Afghan presidential poll results, says committed to fighting terrorism together  'ഭീകരതക്കെതിരെ ഒന്നിച്ച് പോരാടാം'; അഷറഫ് ഘനിയെ അഭിനന്ദിച്ച് ഇന്ത്യ  അഷറഫ് ഘനിയെ
അഷറഫ് ഘനി

ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാന്‍ പ്രസിഡന്‍റായി അഷറഫ് ഘനിയെ അഭിനന്ദിച്ച് ഇന്ത്യ. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്‌ത ഇന്ത്യ ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാന് എല്ലാ സഹായങ്ങളും നൽകുന്നത് തുടരുമെന്നും അറിയിച്ചു.

അഫ്‌ഗാനിസ്ഥാനിൽ ജനാധിപത്യം സംരക്ഷിക്കുന്നതിനായി പോരാടുന്ന എല്ലാ നേതാക്കൾക്കും സർക്കാർ സംവിധാനങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നതായും രാജ്യത്തെ ജനാധിപത്യത്തിന്‍റെ ശാക്തീകരണത്തിന് ഇന്ത്യ എന്നും ഒപ്പമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.

അഫ്‌ഗാനിസ്ഥാൻ സർക്കാരും ജനങ്ങളും ഭീകരതയ്‌ക്കെതിരെ നടത്തുന്ന പോരാട്ടങ്ങൾക്ക് ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്നും മേഖലയുടെ സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതി ഇന്ത്യയുടെ കൂടി ഉത്തരവാദിത്വമാണെന്നും ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു

സെപ്റ്റംബർ 28ന് നടന്ന അഫ്‌ഗാനിസ്ഥാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. 50.64 ശതമാനം വോട്ട് നേടിയാണ് നിലവിലെ പ്രസിഡന്‍റായ അഷറഫ് ഘനി തെരഞ്ഞെടുക്കപ്പെട്ടത്.


.

Last Updated : Dec 24, 2019, 7:25 AM IST

ABOUT THE AUTHOR

...view details