കേരളം

kerala

ETV Bharat / bharat

2020 'നോ മണി ഫോര്‍ ടെറര്‍'  യോഗത്തിന് ഇന്ത്യ വേദിയാകും - steps to tackle terrorism

ഭീകരവാദത്തിനെതിരെ പോരാടുന്നതിനായി അടിയന്തരമായി യുഎന്നിന്‍റെ കീഴില്‍ അന്താരാഷ്‌ട്ര ഭീകരവാദത്തക്കുറിച്ച് സമഗ്ര സമ്മേളനം നടത്തണമെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു

2020-ലെ 'നോ മണി ഫോര്‍ ടെറര്‍'  യോഗത്തിന് ഇന്ത്യ വേദിയാകും

By

Published : Nov 7, 2019, 12:25 PM IST

കാന്‍ബെറ : അടുത്ത 'നോ മണി ഫോര്‍ ടെറര്‍' യോഗത്തിന് 2020-ല്‍ ഇന്ത്യ വേദിയാകും. ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് ഈ കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ നവംബര്‍ ആറിന് മെല്‍ബണില്‍ ആരംഭിച്ച മൂന്ന് ദിവസത്തെ ആഗോള സമ്മേളനത്തില്‍ ദേശിയ കുറ്റാന്വേഷണ ഏജന്‍സി ഡയറക്റ്റര്‍ ജനറലായ വൈ സി മോദിക്കൊപ്പം ഇന്ത്യന്‍ പ്രതിനിധികൾക്ക് നേതൃത്വം നല്‍കുകയാണ് അദ്ദേഹം. ഭീകരവാദത്തെ പിന്തുണക്കുന്നതും അതിനായി ധനസഹായം നല്‍കുന്ന രാജ്യങ്ങൾക്കുമെതിരെ ആഗോള തലത്തില്‍ നീക്കം നടത്തണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ഇരയായിരുന്നതിനാല്‍ ഒരു തരത്തിലും തീവ്രവാദത്തെ പിന്തുണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011-ല്‍ ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടെങ്കിലും, അല്‍ ഖ്വയ്‌ദ അംഗങ്ങളായിട്ടുള്ളവര്‍ ഇന്നും ലോകത്തിന്‍റെ പല ഭാഗത്ത്‌ ഉണ്ടെന്നും റെഡ്ഡി വ്യക്തമാക്കി. രാജ്യത്തിന്‍റെ സമാധാനത്തിനും സുരക്ഷക്കും, വികസനത്തിനും വെല്ലുവിളിയാണ് ഭീകരവാദം. അതിനാല്‍ ഭീകരവാദത്തിനെതിരെ പോരാടുന്നതിനായി അടിയന്തരമായി യുഎന്നിന്‍റെ കീഴില്‍ അന്താരാഷ്‌ട്ര ഭീകരവാദത്തക്കുറിച്ച് സമഗ്ര സമ്മേളനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details