കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ പ്രതിദിനം നടത്തുന്നത് 1.1 ലക്ഷം കൊവിഡ് പരിശോധനകളെന്ന് ഐസിഎംആര്‍ - Luv agarwal

ജനുവരിയിൽ ഒരു ലാബ് മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇപ്പോൾ 430 പൊതു ലാബുകളും 182 സ്വകാര്യ ലാബുകളും ഉണ്ട്. ഇന്ത്യയിൽ കൊവിഡ് മരണനിരക്ക് കുറവെന്ന് ഐസിഎംആര്‍ ഡയറക്‌ടർ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ.

Dr Balram Bhargava  covid-19 testing  ബല്‍റാം ഭാര്‍ഗവ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി  കൊവിഡ് സാമ്പിളുകൾ  ലവ് അഗർവാൾ  Luv agarwal  national institute of virology
ഇന്ത്യയിൽ പ്രതിദിനം നടത്തുന്നത് 1.1 ലക്ഷം കൊവിഡ് പരിശോധനകളെന്ന് ഐസിഎംആര്‍ ഡയറക്‌ടർ

By

Published : May 27, 2020, 8:15 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിനം 612 ലാബുകളിലായി 1.1 ലക്ഷം കൊവിഡ് സാമ്പിളുകൾ പരിശോധിക്കുന്നുണ്ടെന്ന് ഐസിഎംആര്‍ ഡയറക്‌ടർ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. ജനുവരിയിൽ ഒരു ലാബ് മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇപ്പോൾ 612 ലാബുകളുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഫെബ്രുവരി 28 ആയപ്പോഴേക്കും 14 പൊതു ലാബുകൾ ഉണ്ടായി. മാർച്ച് 31 ആയതോടെ 125 പൊതു ലാബുകളും 52 സ്വകാര്യ ലാബുകളും ഉണ്ടായി. ഇപ്പോൾ 430 പൊതു ലാബുകളും 182 സ്വകാര്യ ലാബുകളും ഉണ്ട്.

ഇന്ത്യയിൽ കൊവിഡ് മരണനിരക്ക് കുറവാണ്. കൊവിഡ് രോഗികളായാലും മറ്റ് രോഗികളായാലും അതിജീവിക്കുക എന്നത് തന്നെയാണ് പ്രധാനം.ഇന്ത്യ കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുതലും മരണനിരക്ക് കുറവുമാണ്. പരിശോധനകൾ വർധിപ്പിച്ചു. രോഗലക്ഷണമുള്ള കുടിയേറ്റ തൊഴിലാളികൾക്ക് അടിയന്തര പരിശോധനക്കായി സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുമ്പോൾ, മരണനിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. ഇതുവരെ 60,490 രോഗികൾ സുഖം പ്രാപിച്ചു. എന്നാൽ മരണനിരക്ക് 2.87 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ലോകമെമ്പാടും ഒരു ലക്ഷം ജനസംഖ്യയിൽ 69.9 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഇന്ത്യയിൽ ഇത് ഒരു ലക്ഷം ജനസംഖ്യയിൽ 10.7 കേസുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details