ന്യൂഡൽഹി:ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 6.90 ലക്ഷം പിന്നിട്ടതോടെ ലോകത്തെ കൊവിഡ് രോഗികളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. റഷ്യയെ മറികടന്നാണ് വേൾഡോമീറ്ററിൽ ഇന്ത്യ മൂന്നാമതെത്തിയത്. നിലവിൽ യുഎസിലും ബ്രസീലിലുമാണ് ഇന്ത്യയേക്കാൾ കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത്. യുഎസിൽ 29,54,999 കൊവിഡ് രോഗികളും ബ്രസീലിൽ 15,78,376 കൊവിഡ് ബാധിതരുമാണ് നിലവിലുണ്ട്.
റഷ്യയെക്കാള്‍ കൊവിഡ് രോഗികള്‍; ഇന്ത്യ മൂന്നാമത്
യുഎസിൽ 29,54,999 കൊവിഡ് രോഗികളും ബ്രസീലിൽ 15,78,376 കൊവിഡ് ബാധിതരുമാണ് നിലവിലുള്ളത്
റഷ്യയെ പിന്തള്ളി കൊവിഡ് കേസുകളിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്; ഇന്ത്യയിലെ രോഗികൾ 6.90 ലക്ഷം
ഇന്ത്യയിൽ 6,90,349 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും കൊവിഡ് മരണം 19,683 കടക്കുകയും ചെയ്‌തു. റഷ്യയിൽ 6,81,251 പേർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് 4,09,082 പേർ രോഗമുക്തി നേടിയെന്നും 2,44,814 സജീവ കേസുകളാണുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Last Updated : Jul 6, 2020, 7:03 AM IST