ന്യൂഡൽഹി: കൊവിഡ് 19 പകർച്ചവ്യാധിയെ നേരിടാനായി വിവിധ രാജ്യങ്ങളിലേക്ക് മെഡിക്കൽ ടീമിനെ അയച്ച് ഇന്ത്യ. മാലിദ്വീപ്, മൗറീഷ്യസ്, മഡഗാസ്കർ, കൊമോറോസ്, സീഷെൽസ് എന്നീ രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് മെഡിക്കൽ ടീമിനൊപ്പം അവശ്യ മരുന്നുകളും ഭക്ഷ്യ വസ്തുക്കളും എത്തിക്കാൻ ഇന്ത്യ തീരുമാനിച്ചത്. നാവിക കപ്പൽ വഴിയാണ് ടീം പുറപ്പെട്ടത്. നാവിക സേനാ കപ്പലായ കേസരിയിൽ അഞ്ച് രാജ്യങ്ങളിലേക്ക് മെഡിക്കൽ ടീം അംഗങ്ങൾ പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൗഹൃദ രാജ്യങ്ങളിലേക്ക് മെഡിക്കൽ ടീമിനെ അയച്ച് ഇന്ത്യ
കൊവിഡ് 19 നെ നേരിടാനായി മാലിദ്വീപ്, മൗറീഷ്യസ്, മഡഗാസ്കർ, കൊമോറോസ്, സീഷെൽസ് എന്നീ അഞ്ച് രാജ്യങ്ങളിലേക്കാണ് മെഡിക്കൽ ടീമിനൊപ്പം അവശ്യ മരുന്നുകളും ഭക്ഷ്യ വസ്തുക്കളും ഇന്ത്യ അയച്ചത്
സൗഹൃദ രാജ്യങ്ങളിലേക്ക് മെഡിക്കൽ ടീമിനെ അയച്ച് ഇന്ത്യ
അഞ്ച് രാജ്യങ്ങളിലേക്കും 600 ടൺ ഭക്ഷ്യ വസ്തുക്കളാണ് എത്തിക്കുന്നത്. കൂടാതെ ആയുർവേദ മരുന്നുകളും അയക്കുന്നുണ്ട്. കൊവിഡ് കാലത്ത് സൗഹൃദ രാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യയുടെ പദ്ധതിയായ 'മിഷൻ സാഗറിന്' കീഴിലാണ് കപ്പൽ അയച്ചിരിക്കുന്നത്.