ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 19,459 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,48,318 ആയി. 380 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ കൊവിഡ് മരണ സംഖ്യ 16,475 കടന്നു. അതേസമയം തന്നെ 3,21,723 ആളുകൾ രോഗ മുക്തരായിട്ടുണ്ട്. നിലവിൽ 2,10,120 പേരാണ് ഇന്ത്യയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതര്‍ ഇരുപതിനായിരത്തോട് അടുക്കുന്നു - ഇന്ത്യ
കഴിഞ്ഞ 24 മണിക്കൂറിനിടെ 380 കൊവിഡ് മരണങ്ങൾ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്
രാജ്യത്ത് 19,459 കൊവിഡ് കേസുകൾ കൂടി; രോഗ ബാധിതരുടെ എണ്ണം 5,48,318 ആയി
ഏറ്റവും അധികം രോഗ ബാധിതരുള്ള മഹാരാഷ്ട്രയിൽ 1,64,626 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 83,077 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 83,98,362 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസം 1,70,560 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.