ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 6088 കൊവിഡ് കേസുകളും 148 മരണവും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,18447 ആയി. നിലവിൽ 66330 ആക്‌ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നും 3583 പേർ രോഗം മൂലം മരിച്ചെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; രോഗികളുടെ എണ്ണം 1,18447 ആയി
നിലവിൽ 66330 ആക്‌ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്നും 3583 പേർ രോഗം മൂലം മരിച്ചെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു
ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു, രോഗികളുടെ എണ്ണം 1,18447 ആയി
രാജ്യത്ത് മഹാരാഷ്ട്രയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 41000 കടന്നു. തമിഴ്‌നാട്ടിൽ 13,967, ഗുജറാത്തിൽ 12,905, ഡൽഹിയിൽ 11,656 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. രാജസ്ഥാനിൽ 6227 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 3485 പേർ രോഗമുക്തരായി. മധ്യപ്രദേശിൽ 5981 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2000ത്തിലധികം പേർ രോഗമുക്തി നേടുകയും 270 പേർ മരിക്കുകയും ചെയ്‌തിട്ടുണ്ട്.