കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം, ഇന്ത്യക്കാരുടെ വിസ കാലാവധി നീട്ടണമെന്ന് അമേരിക്കയോട് ഇന്ത്യ

എച്ച് 1 ബി വിസകളുടെ കാലാവധി നീട്ടിനല്‍കില്ലെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയെന്ന് ചില വാർത്താ റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് ഇന്ത്യ അഭ്യര്‍ഥനയുമായി അമേരിക്കയെ സമീപിച്ചത്

ministry of external affairs  H1B visas  pandemic  COVID-19  US President Donald Trump  India requests US to extend H1B  Indian nationals in US  കൊവിഡ് വ്യാപനം, ഇന്ത്യക്കാരുടെ വിസ കാലാവധി നീട്ടണമെന്ന് അമേരിക്കയോട് ഇന്ത്യ  എച്ച് 1 ബി വിസ  കൊവിഡ് 19
കൊവിഡ് വ്യാപനം, ഇന്ത്യക്കാരുടെ വിസ കാലാവധി നീട്ടണമെന്ന് അമേരിക്കയോട് ഇന്ത്യ

By

Published : Apr 11, 2020, 5:14 PM IST

ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തില്‍ ശമനം വരുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാരുടെ എച്ച് 1 ബി വിസ കാലാവധി നീട്ടണമെന്ന് അമേരിക്കയോട് അഭ്യര്‍ഥിച്ച് ഇന്ത്യ. എച്ച് 1 ബി വിസകളുടെ കാലാവധി നീട്ടിനല്‍കില്ലെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി ചില വാർത്താ റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് ഇന്ത്യ അഭ്യര്‍ഥനയുമായി അമേരിക്കയെ സമീപിച്ചത്. എന്നാല്‍ യുഎസില്‍ നിന്ന് അത്തരം ഉത്തരവുകളോ നിര്‍ദേശങ്ങളോ ഇതുവരെയില്ല. വിദേശകാര്യ സെക്രട്ടറി ഹർഷ് ഷ്രിംഗ്ല യുഎസ് ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫൻ ബീഗനുമായി ഇക്കാര്യം ടെലിഫോണില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എച്ച് 1 ബി വിസയിൽ യുഎസിൽ 3,00,000 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. യുഎസില്‍ എച്ച് 1 ബി വിസയുടെ കാലാവധി അവസാനിച്ചാല്‍ 60 ദിവസത്തിനുള്ളില്‍ പുതിയ തൊഴില്‍ കണ്ടെത്തേണ്ടതുണ്ട്. യുഎസിൽ ഇതുവരെ 18,777 പേർ കൊവിഡ് മൂലം മരിച്ചു. 5,01,609 പേരാണ് രോഗബാധിതര്‍. ലോക്ക്‌ഡൗണ്‍ കാരണം പലര്‍ക്കും കൃത്യമായി ജോലി ചെയ്യാനും കഴിയുന്നില്ല. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതും അനിശ്ചിതത്വത്തിലാണ്.

ABOUT THE AUTHOR

...view details