ഹൈദരാബാദ്: 129-ാമത് അംബേദ്‌കര്‍ ജയന്തി ദിനത്തില്‍ ഇന്ത്യൻ ഭരണഘടനയുടെ ശില്‍പിയായ ഡോ. ബി.ആർ അംബേദ്കറിനെ അനുസ്‌മരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബിജെപി പ്രസിഡന്‍റ് ജെ.പി. നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അംബേദ്കറിന് പുഷ്പാർച്ചന നടത്തി. ഇന്ത്യയില്‍ നിന്ന് തൊട്ടുകൂടായ്മ ഇല്ലാതാക്കാൻ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുന്നുവെന്ന് നേതാക്കൾ പറഞ്ഞു. അതേസമയം ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിപ്പെട്ടവര്‍ക്കുമൊപ്പം അംബേദ്‌കര്‍ ജയന്തി ആഘോഷിക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാന, ജില്ല, ബ്ലോക്ക് യൂണിറ്റുകളുടെ തീരുമാനം.
ഡോ. ബിആർ അംബേദ്കറെ അനുസ്‌മരിച്ച് രാജ്യം - പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അംബേദ്‌കറുടെ സ്‌മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തി.
ബാബാസാഹേബിനെ അനുസ്‌മരിച്ച് വിവിധ രാഷ്‌ട്രീയ നേതാക്കള്‍
1891 ഏപ്രിൽ 14 ന് മധ്യപ്രദേശിലെ ഇപ്പോൾ ഡോ. അംബേദ്കർ നഗർ എന്നറിയപ്പെടുന്ന മൊവോയിലാണ് ബാബാസാഹേബ് ഭീം റാവു അംബേദ്കർ ജനിച്ചത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കെതിരായ സാമൂഹിക വിവേചനം അവസാനിപ്പിക്കാൻ അദ്ദേഹം പ്രവര്‍ത്തിച്ചു. ഇന്ത്യ സ്വതന്ത്രമായ ശേഷമുള്ള ആദ്യത്തെ നിയമ-നീതിന്യായ മന്ത്രിയായിരുന്ന അദ്ദേഹം ഇന്ത്യൻ ഭരണഘടന തയാറാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്തു.