ഡല്‍ഹി:ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77,266 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,057 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 61,529 ആയി. 7,42,023 സജീവ കേസുകൾ, 25,83,948 കൊവിഡ് മുക്തര്‍ എന്നിവ ഉൾപ്പെടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 33,87,501 ആണ്.
കൊവിഡ്-19; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന വര്‍ധനവ് - കൊവിഡ്-19
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77,266 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളുടെ എണ്ണം 1,78,561 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ ആന്ധ്രയിൽ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് 94,209 ആണ്. ഇതുവരെ 3.94 കോടിയിലധികം സാമ്പിളുകൾ പരീക്ഷിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. കേന്ദ്രത്തിന്‍റെ തന്ത്രപരവും ഗ്രേഡുള്ളതുമായ ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ് സമീപനം ഫലപ്രദമായി നടപ്പാക്കിയതിനാല്‍ രോഗമുക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും കാരണമായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറയുന്നു.