കേരളം

kerala

ETV Bharat / bharat

വിദേശികള്‍ക്കുള്ള ഇ-ടൂറിസ്റ്റ് വിസ നിരക്ക് കുറച്ച് ഇന്ത്യ

ഒരു വർഷത്തേക്കുള്ള ഇ-ടൂറിസ്റ്റ് വിസയുടെ നിരക്ക് പകുതി ശതമാനമായാണ് കുറച്ചിരിക്കുന്നത്

വിദേശികള്‍ക്കുള്ള ഇ-ടൂറിസ്റ്റ് വിസ നിരക്ക് കുറച്ച് ഇന്ത്യ

By

Published : Oct 11, 2019, 3:18 AM IST

ന്യൂഡല്‍ഹി: വിദേശ പൗരന്മാര്‍ക്കുള്ള ഇ-ടൂറിസ്റ്റ് വിസ നിരക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ കുറച്ചു. വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായാണ് പുതിയ നടപടി. ഒരു വർഷത്തേക്കുള്ള ഇ-ടൂറിസ്റ്റ് വിസയുടെ നിരക്ക് പകുതി ശതമാനമായാണ് കുറച്ചിരിക്കുന്നത്. 80 യുഎസ് ഡോളര്‍ ഉണ്ടായിരുന്ന ഇ- ടൂറിസറ്റ് വിസക്ക് നിലവില്‍ 40 യുഎസ് ഡോളറാണുള്ളത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 25 യുഎസ് ഡോളറുണ്ടായിരുന്ന ഇ-ടൂറിസ്റ്റ് വിസയുടെ നിരക്ക് 10 ഡോളറായാണ് കുറച്ചിരിക്കുന്നത്. എന്നാല്‍ ഇ-ടൂറിസ്റ്റ് വിസ അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങളില്‍ മാറ്റമില്ല. 2014 ലാണ് 43 രാജ്യങ്ങൾക്കായി ഓൺലൈൻ ടൂറിസ്റ്റ് വിസ ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് 2015 ൽ ഇന്ത്യ കൂടുതൽ രാജ്യങ്ങൾക്കായി ഇ-വിസ പദ്ധതി ആവിഷ്കരിച്ചു.

ABOUT THE AUTHOR

...view details