ന്യൂഡൽഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോര്‍ട്ട് ചെയ്‌തത് 5,242 കൊവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96,169 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 157 മരണങ്ങൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് മരണസംഖ്യ 3,029 ആയി ഉയര്‍ന്നു. 36,824 പേരാണ് ഇതിനകം രോഗമുക്തി നേടിയത്.
ഇന്ത്യയില്‍ ഒറ്റദിവസത്തില്‍ അയ്യായിരത്തിലധികം കൊവിഡ് കേസുകൾ - കൊവിഡ് 18
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു.
ഇന്ത്യയില്‍ ഒറ്റദിവസത്തില്‍ അയ്യായിരത്തിലധികം കൊവിഡ് കേസുകൾ
കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്‌ട്രയില്‍ 1,198 മരണമടക്കം 33,053 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഗുജറാത്തില്‍ 11,379 പേര്‍ക്കും തമിഴ്‌നാട്ടില്‍ 11,224 പേര്‍ക്കും ഡല്‍ഹിയില്‍ 10,054 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.