ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6,387 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,51,767 ആയി. കഴിഞ്ഞ ദിവസം മാത്രം 170 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 4,337 ആയി.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു - ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,51,767 ആയി. കഴിഞ്ഞ ദിവസം മാത്രം 170 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ത്യ
നിലവിൽ 83,004 സജീവ കേസുകളാണ് രാജ്യത്തുള്ളത് . 64,425 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ്. 54,758 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടിൽ 17,728 കേസുകളും ഗുജറാത്തിൽ 14,821 കേസുകളുമുണ്ട്. രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 14,465 ആണ്.