അതിർത്തിയിൽ ഇന്ത്യ - പാകിസ്ഥാൻ ഫ്ലാഗ് മീറ്റ് - ഫ്ലാഗ് മീറ്റ് വാര്‍ത്തകള്‍
പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഇന്ത്യ പാകിസ്ഥാന് കൈമാറി
സാംബ: ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അതിർത്തിയിൽ ഇന്ത്യ - പാകിസ്ഥാൻ ഫ്ലാഗ് മീറ്റ് സംഘടിപ്പിച്ചു. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഇന്ത്യ പാകിസ്ഥാന് കൈമാറി. 11 ഇന്ത്യൻ അതിര്‍ത്തി സുരക്ഷാ സൈനികരും 15 പാകിസ്ഥാൻ സൈനികരും ഫ്ലാഗ് മീറ്റില്‍ പങ്കെടുത്തെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്ഥാനിലെ റോജ്‌ദീൻ സ്വദേശിയായ അബ്‌ദുള്‍ ഹമീദ് എന്നയാളാണ് മരിച്ചതെന്ന് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു. ഇത് തെളിയിക്കുന്ന രേഖകള്‍ പാകിസ്ഥാന് കൈമാറിയിട്ടുണ്ട്.