ന്യൂഡല്‍ഹി: ഇന്ത്യയില്‍ 25 കോടിയോളം പേര്‍ക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിക്കുമെന്ന് പഠന റിപ്പേര്‍ട്ട്. രോഗത്തെ പിടിച്ച് കെട്ടാന്‍ 21 ദിവസത്തെ ലോക്‌ഡൗണ്‍ കൊണ്ട് കഴിയില്ലെന്നും ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയും സെന്‍റര്‍ ഫോര്‍ ഡിസീസ് ഡയനാമിക്, എകണോമിക്‌സ് ആൻഡ് പോളിസിയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കന്നു.
എപ്രില്‍ മെയ്- ജൂണ്‍ മാസങ്ങളില്‍ 12 കോടിയോളം ജനങ്ങള്‍ക്ക് രോഗം സ്ഥിരീകരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. രോഗ വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തിലാണിത്. രണ്ടാം ഘട്ടത്തില്‍ തീവ്രതകൂടുകയും 25 കോടി ജനങ്ങളിലേക്ക് രോഗം പടരുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനം, ചൂട്, അന്തരീക്ഷത്തിലെ ജലാശത്തിന്‍റെ അളവ്, തുടങ്ങിയ കാര്യങ്ങളില്‍ രാജ്യത്ത് മറ്റം വരും. ഇത്തരം മാറ്റങ്ങളില്‍ വൈറസ് വ്യാപനം എത്രമാത്രമെന്ന് വിലയിരുത്തുക അസാധ്യമാണ്. എങ്കിലും കുറഞ്ഞത് 18 കോടിയോളം പേരിലെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ രോഗം പടരും. അന്തരീക്ഷ ഈര്‍പ്പം കുറയുകയും ചൂട് കൂടുകയും ചെയ്താല്‍ വൈറസ് വ്യാപന തോത് കുറയാന്‍ ഇടയുണ്ട്.
രോഗം ഏറ്റവും കൂടുതല്‍ വ്യാപിക്കുന്ന സമയത്ത് 25 ലക്ഷം ആളുകള്‍ ആശുപത്രികളില്‍ ചികിത്സയിലാകും. 17-18 ലക്ഷം ആളുകള്‍ ഇടത്തരം കാലത്തും 13 ലക്ഷം ആളുകള്‍ വ്യാപനം കുറഞ്ഞ സമയത്തും ആശുപത്രികളിലെത്തും. ചികിത്സക്കായി ഒരു മില്യണ്‍ വെന്‍റിലേറ്ററുകള്‍ ആവശ്യമായി വരും. ഇന്ത്യയില്‍ നിലവിലുള്ളത് 30,000 മുതല്‍ 50,000 മാത്രമാണെന്നും റിപ്പേര്‍ട്ടിലുണ്ട്. സാധാരണക്കാരില്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. എന്നാല്‍ ആരോഗ്യ പ്രവത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ അവരുടെതടക്കം നിരവിധി ജീവനുള്‍ നഷ്ടമാവാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.