ന്യൂഡൽഹി:ചാരവൃത്തി ആരോപിച്ച് പാകിസ്ഥാനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നൽകി. രണ്ടാമത്തെ തവണയാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാൻ അനുമതി ലഭിക്കുന്നത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാകിസ്ഥാൻ വിദേശകാര്യാലയത്തിലെത്തിയെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
കുല്ഭൂഷണ് ജാദവിനെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി - കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാകിസ്ഥാൻ വിദേശകാര്യാലയത്തിലെത്തിയെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
കുല്ഭൂഷണ് ജാദവിനെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി
കുല്ഭൂഷണ് ജാദവ് കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കാന്‍ തയാറായില്ലെന്ന് പാകിസ്ഥാൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. വിധിക്കെതിരെ ഹര്‍ജി നല്‍കാന്‍ ജൂണ്‍ 17 വരെ കുല്‍ഭൂഷണ് സമയം അനുവദിച്ചിരുന്നുവെന്നും എന്നാല്‍ ഹര്‍ജി നല്‍കാൻ കുല്‍ഭൂഷണ്‍ ജാദവ് തയാറായില്ലെന്നും പാകിസ്ഥാൻ അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു.