ന്യൂഡൽഹി: യുഎസ് ഭീഷണിക്കെതിരെ പ്രതികരിച്ച് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. ആർക്കും ഇന്ത്യയെ ചൂഷണം ചെയ്യാനോ സമ്മർദ്ദം ചെലുത്താനോ ഭീഷണിപ്പെടുത്താനോ കഴിയില്ലെന്നും, 'ഇന്ത്യ ഫസ്റ്റ്' നയം പിന്തുടരേണ്ട സമയമാണിതെന്നും സുർജേവാല അഭിപ്രായപ്പെട്ടു.
'ഇന്ത്യ ഫസ്റ്റ്' എന്ന നയമാണ് നടപ്പിലാക്കേണ്ടത്: രണ്‍ദീപ് സിംഗ് സുര്‍ജേവാല - കോൺഗ്രസ് വക്താവ്
ജീവൻ രക്ഷിക്കാനുള്ള മരുന്നിന്മേൽ ഇന്ത്യയ്ക്ക് പ്രഥമ അവകാശമുണ്ടെന്നും മറ്റ് രാജ്യങ്ങളുമായി ഇടപെടുമ്പോൾ ഇന്ദിരാഗാന്ധിയുടെ മാത്യക സർക്കാർ പാലിക്കണമെന്നും സുരജേവാല
ജീവൻ രക്ഷിക്കാനുള്ള മരുന്നിന്മേൽ ഇന്ത്യയ്ക്ക് പ്രഥമ അവകാശമുണ്ടെന്നും മറ്റ് രാജ്യങ്ങളുമായി ഇടപെടുമ്പോൾ ഇന്ദിരാഗാന്ധിയുടെ മാത്യക സർക്കാർ പാലിക്കണമെന്നും സുരജേവാല പ്രസ്താവനയിൽ പറഞ്ഞു. വൈറസിനെതിരായ പോരാട്ടത്തിൽ നമ്മൾ മുഴുവൻ മനുഷ്യരാശിയോടൊപ്പമാണ് നിലകൊള്ളുന്നത്. എന്നാൽ ഇന്ത്യ ആദ്യം എന്ന നയം പാലിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടതുണ്ടെന്നും സുർജേവാല വ്യക്തമാക്കി.
സൗഹൃദം പ്രതികാര നടപടിയല്ല. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യ സമയത്ത് സഹായിച്ചിട്ടുണ്ട്. പക്ഷേ ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ ആദ്യം ഇന്ത്യക്കാർക്ക് വേണ്ടത്ര അളവിൽ ലഭ്യമാക്കണമെന്ന് രാഹുൽ ഗാന്ധിയും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.