ന്യൂഡൽഹി: ഇന്ത്യയിൽ 44,684 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 87,73,479 ആയി ഉയർന്നു. 520 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,29,188 ആയി. ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 4,80,719 ആണ്. 47,992 പേർകൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 81,63,572 ആയി.
ഇന്ത്യയിൽ 44,684 പേർക്ക് കൂടി കൊവിഡ് - ഇന്ത്യ കൊവിഡ് മരണം
ആകെ കൊവിഡ് ബാധിതരുടെ എണ്ണം 87,73,479. മരണസംഖ്യ 1,29,188
മഹാരാഷ്‌ട്രയിൽ 85,583 പേർ ചികിത്സയിൽ തുടരുമ്പോൾ 16,05,064 പേർ രോഗമുക്തി നേടി. 45,682 പേർ മരിച്ചു. കർണാടകയിൽ 29,489 പേർ ചികിത്സയിൽ തുടരുമ്പോൾ 8,14,949 പേർ രോഗമുക്തി നേടി. 11,474 മരണം സ്ഥിരീകരിച്ചു. ഡൽഹിയിൽ 43,116 പേർ ചികിത്സയിൽ തുടരുമ്പോൾ 7,332 പേർ മരിച്ചു. 4,16,580 പേർ രോഗമുക്തി നേടി. കേരളത്തിൽ 77,931 പേർ ചികിത്സയിൽ തുടരുമ്പോൾ 4,28,529 പേർ രോഗമുക്തി നേടി. ഇതുവരെ 1,796 മരണം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 12,40,31,230 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. 9,29,491 സാമ്പിളുകൾ പുതിയതായി പരിശോധിച്ചു.