ന്യൂഡൽഹി:ഇന്ത്യയിൽ 97,894 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,132 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
ഇന്ത്യയിൽ 97,894 പേർക്ക് കൂടി കൊവിഡ് - ആരോഗ്യം
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 51 ലക്ഷം കടന്നു. ആകെ 51,18,254 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 10,09,976 പേർ ചികിത്സയിലാണ്. 40,25,080 പേർ രോഗമുക്തി നേടി.
രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 51 ലക്ഷം കടന്നു. ആകെ 51,18,254 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 10,09,976 പേർ ചികിത്സയിലാണ്. 40,25,080 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 83,198 ആണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. സംസ്ഥാനത്ത് നിലവിൽ 2,97,506 പേർ ചികിത്സയിലാണ്. കർണാടകയിൽ 1,01,645 പേരും ഉത്തർപ്രദേശിൽ 96,7002 പേരും ആന്ധ്രപ്രദേശിൽ 90,279 രോഗികളും ഡൽഹിയിൽ 30,914 പേരും ചികിത്സയിലാണ്. അതേസമയം രാജ്യത്ത് ഇതുവരെ 6,05,65,728 സാമ്പിളുകൾ പരീക്ഷിച്ചു.