ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 84.62 ലക്ഷം കടന്നു. 50,357 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 84,62,081 ആണ്. 24 മണിക്കൂറിനുള്ളിൽ 53,920 പേർ രോഗമുക്തി നേടി. 5,16,632 പേർ ചികിത്സയിൽ തുടരുമ്പോൾ 78,19,886 പേർ രോഗമുക്തി നേടി. 577 മരണം കൂടി സ്ഥിരീകരിച്ചതോടെ അകെ മരണസംഖ്യ 1,25,562 ആയി.
ഇന്ത്യയിൽ 84.62 ലക്ഷം കടന്ന് കൊവിഡ് രോഗികൾ - ഇന്ത്യ കൊവിഡ്
50,357 പേർക്ക് കൂടി രോഗം. ആകെ രോഗബാധിതർ 84,62,081
മഹാരാഷ്ട്രയിൽ 1,03,007 പേർ ചികിത്സയിൽ തുടരുമ്പോൾ 15,62,342 പേർ രോഗമുക്തി നേടി. 44,965 പേർ മരിച്ചു. കർണാടകയിൽ 33,338 പേർ ചികിത്സയിൽ തുടരുമ്പോൾ 7,97,204 പേർ രോഗമുക്തി നേടി. 11,347 പേർ മരിച്ചു. ഡൽഹിയിൽ 39,722 പേർ ചികിത്സയിൽ തുടരുമ്പോൾ 6,833 പേർ മരിച്ചു. 3,77,276 പേർ ഇതുവരെ രോഗമുക്തി നേടി. കേരളത്തിൽ 83,324 പേർ ചികിത്സയിൽ തുടരുമ്പോൾ 3,88,504 പേർ രോഗമുക്തി നേടി. 1,640 പേർ മരിച്ചു.
ഇതുവരെ 11,65,42,304 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. 11,13,209 സാമ്പിളുകൾ പുതിയതായി പരിശോധിച്ചു. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളിൽ 6.19 ശതമാനം മാത്രമാണ് സജീവ കേസുകൾ. രോഗമുക്തി നിരക്ക് 92.32 ശതമാനമാണ്.