കേരളം

kerala

ETV Bharat / bharat

ഇന്ത്യയ്ക്കും ചൈനയ്ക്കും നഷ്ടമുണ്ടായതായി ഇന്ത്യൻ സൈന്യം

1975ന് ശേഷം ഇന്ത്യ-ചൈന സംഘർഷത്തിൽ സൈനികരുടെ ജീവൻ നഷ്‌ടപ്പെടുന്നത് ഇതാദ്യമായാണ്. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്‌ച രാത്രിയാണ് സംഘർഷമുണ്ടായത്.

ഇന്ത്യ-ചൈന സംഘര്‍ഷം  ഇന്ത്യ-ചൈന  ലഡാക്ക്  ഗാല്‍വാൻ താഴ്‌വര  ഇന്ത്യൻ സൈന്യം  ചൈന  india china  galwan valley conflict
ഇന്ത്യ-ചൈന സംഘര്‍ഷം; ഇരുഭാഗത്തും മരണങ്ങളുണ്ടായതായി ഇന്ത്യൻ സൈന്യം

By

Published : Jun 16, 2020, 4:01 PM IST

Updated : Jun 16, 2020, 10:07 PM IST

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുഭാഗത്തും മരണങ്ങളുണ്ടായതായി ഇന്ത്യൻ സൈന്യം. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്. ഇന്ത്യൻ സൈന്യത്തിലെ ഒരു കേണലിനും രണ്ട് സൈനികർക്കുമാണ് ജീവൻ നഷ്ടമായത്. സമവായ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് ഇരു രാജ്യങ്ങളുടേയും സൈനിക നേതൃത്വം വ്യക്തമാക്കി. 1975ന് ശേഷം ഇന്ത്യ-ചൈന സംഘർഷത്തിൽ സൈനികരുടെ ജീവൻ നഷ്‌ടപ്പെടുന്നത് ഇതാദ്യമായാണ്.

ഇന്ത്യയും ചൈനയും തമ്മിലുടലെടുത്ത അതിര്‍ത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ഇരുരാജ്യങ്ങളുടെയും സൈനിക മേധാവികൾ കിഴക്കൻ ലഡാക്കിൽ ചർച്ച നടത്തിയിരുന്നു. ജൂൺ ആറിന് നടന്ന ചര്‍ച്ചയില്‍ സമാധാനപരമായി പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായിരിക്കുന്നത്.

Last Updated : Jun 16, 2020, 10:07 PM IST

ABOUT THE AUTHOR

...view details