ജൂൺ 15നും 16നും ഇടയിലുള്ള നിർഭാഗ്യകരമായ രാത്രിയിൽ, കാറ്റ് വീശിയടിച്ച തണുത്ത ഗൽവാൻ താഴ്വരയിൽ, 1988 മുതൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ആത്മവിശ്വാസം വളര്‍ത്താന്‍ ഉതകുന്ന എല്ലാ പദ്ധതികളുടെയും അന്ത്യസംസ്‌കാരം നടന്നു. ഇത് ഒരു ദശകത്തിലേറെയായി നടക്കാന്‍ ഇരുന്ന ഒന്നായിരുന്നു. 1993, 1996, 2005, 2013 എന്നീ നാലു കൊല്ലങ്ങളില്‍ ഇന്ത്യയും ചൈനയുമായി ഒപ്പുവച്ച നാല് ഔദ്യോഗിക കരാറുകളാണ് നിയന്ത്രണ രേഖയെ (എൽഎസി) നിയന്ത്രിക്കുന്നത്.
1993ലെ കരാര്‍ അനുസരിച്ചു സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനായി ഇരുവിഭാഗവും ബലപ്രയോഗം നടത്തുകയോ പരസ്‌പരം ഭീഷണിപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ല. 1996ലെ കരാര്‍ യുദ്ധവിരുദ്ധ കരാറിന് തുല്യമായിരുന്നു. ഇരുപക്ഷവും തങ്ങളുടെ സൈനിക ശേഷി ഉപയോഗിക്കില്ലെന്ന് പരസ്‌പരം ഉറപ്പ് കൊടുത്തു. കരാറുകള്‍ അനുസരിച്ച് എൽഎസിയുടെ രണ്ട് കിലോമീറ്ററിനുള്ളിൽ അപകടകരമായ രാസവസ്‌തുക്കൾ ഉപയോഗിക്കുന്നതും, സ്ഫോടന പ്രവർത്തനങ്ങൾ നടത്തുന്നതും, തോക്കുകളോ സ്ഫോടകവസ്‌തുക്കളോ ഉപയോഗിച്ച് പരസ്‌പരം യുദ്ധം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു. യഥാർഥ നിയന്ത്രണ രേഖയുടെ വിന്യാസത്തിലോ മറ്റേതെങ്കിലും കാരണത്താലോ ഉള്ള വ്യത്യാസങ്ങൾ മൂലം ഇരുവിഭാഗത്തിന്‍റെയും സൈനിക ഉദ്യോഗസ്ഥർ മുഖാമുഖം വന്നാൽ, അവർ സ്വയം സംയമനം പാലിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുമെന്ന് 2005ലെ പ്രോട്ടോക്കോൾ വിധിച്ചു.
സാഹചര്യം വഷളാകാതെ ശ്രധിക്കുകയും, മുഖാമുഖം വരുന്ന ഇരുവിഭാഗത്തിന്‍റെയും സൈനികർ പ്രദേശത്തെ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും, സ്വന്തം താവളങ്ങളിലേക്ക് മടങ്ങുകയും വേണമെന്ന് ഇത് നിഷ്‌കര്‍ഷിച്ചു. മുഖാമുഖ സാഹചര്യത്തിലുടനീളം, ഇരുപക്ഷവും ബലപ്രയോഗം നടത്തുകയോ, ഭീഷണിപ്പെടുത്തുകയോ, പരസ്‌പരം മര്യാദ ഇല്ലാതെ പെരുമാറുകയോ പാടില്ല എന്നു കരാറുകള്‍ എന്നു കരാറുകള്‍ വ്യക്തമാക്കുന്നു. 1996, 2005 കരാറുകൾ ബോർഡർ പേഴ്‌സണൽ മീറ്റിംഗുകളിൽ (ബിപിഎം) കൂടുതല്‍ സജീവവും, സമാധാനപരവുമാക്കുക എന്ന ഉദ്ദേശ്യത്തെ ഉള്‍കൊണ്ടിരുന്നു. സത്യം പറഞ്ഞാൽ ഈ നടപടിക്രമങ്ങള്‍ ഇന്ത്യക്കും ചൈനക്കും ഇടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വളരെയധികം ഗുണം ചെയ്‌തു.