ശ്രീനഗര്‍: മുംബൈ ഭീകരാക്രമണത്തിന്‍റെ മുറിവുകള്‍ ഇന്ത്യക്ക് മറക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി. ഭീകരതയ്‌ക്കെതിരെ പുതിയ നയങ്ങളുമായി പോരാടുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മുംബൈ ഭീകരാക്രമണം നടന്ന് ഇന്ന് 12 വര്‍ഷം പൂര്‍ത്തിയായിരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വാര്‍ഷിക ദിനത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നന്ദി പറയാനും മോദി മറന്നില്ല.
മുംബൈ ഭീകരാക്രമണത്തിന്‍റെ മുറിവുകള്‍ ഇന്ത്യക്ക് മറക്കാന്‍ കഴിയില്ലെന്ന് മോദി - PM Modi
ഭീകരതയ്‌ക്കെതിരെ രാജ്യം പുതിയ നയങ്ങളുമായി പോരാടുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ന് മുംബൈ ഭീകരാക്രമണം നടന്ന് 12 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.
2008ല്‍ ഇന്നത്തെ ദിവസമാണ് പാകിസ്ഥാന്‍ മുംബൈയില്‍ ആക്രമണം നടത്തിയത്. വിദേശീയരടക്കം നിരവധി ഇന്ത്യക്കാരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്ക് ആദരാജ്ഞലി സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യക്കൊരിക്കലും മുംബൈ ഭീകരാക്രമണത്തിന്‍റെ മുറിവുകള്‍ മറക്കാന്‍ കഴിയില്ലെന്നും ഇന്ന് ഇന്ത്യ ഭീകരതക്കെതിരെ പുതിയ നയങ്ങളുമായി പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നമിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴി ഓള്‍ ഇന്ത്യ പ്രിസൈഡിങ് ഓഫീസേര്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സമാനമായി ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് മന്ത്രിമാരും മുംബൈ ഭീകരാക്രമണത്തില്‍ മരിച്ച ആളുകള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആദരവ് സമര്‍പ്പിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ധൈര്യത്തിനും ത്യാഗത്തിനും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി ട്വീറ്റ് ചെയ്‌തു. 2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണം നാല് ദിവസം നീണ്ടു. 166 പേര്‍ മരിക്കുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പാകിസ്ഥാനില്‍ നിന്ന് കടല്‍ മാര്‍ഗം മുംബൈയിലെത്തിയ 10 ലഷ്‌കര്‍ ഇ തൊയ്‌ബ ഭീകരര്‍ നഗരത്തില്‍ വെടിവെപ്പും ബോംബാക്രമണവും നടത്തുകയായിരുന്നു.