കേരളം

kerala

ETV Bharat / bharat

റെയില്‍ സൗഹൃദവും നിലച്ചു: സംഝോത എക്‌സ്‌പ്രസ് സർവീസ് നിർത്തി

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കുന്നതില്‍ പ്രതിഷേധിച്ച് പാകിസ്ഥാൻ സഝോത എക്‌സ്‌പ്രസ് സർവീസ് നിർത്തിയിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യ സർവീസ് നിർത്തുന്നതെന്ന് നോർത്തേൺ റെയില്‍വേ അറിയിച്ചു.

സംഝോത എക്‌സ്‌പ്രസ് സർവീസ് നിർത്തി

By

Published : Aug 11, 2019, 10:57 PM IST

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സർവീസ് നടത്തുന്ന സംഝോത എക്‌സ്‌പ്രസിന്‍റെ സർവീസ് നിർത്താൻ ഇന്ത്യയുടെ തീരുമാനം. ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്ത്യ - പാക് അതിർത്തിയായ അട്ടാരി വരെയാണ് ഇന്ത്യ സർവീസ് നടത്തിയിരുന്നത്. തുടർന്ന് അവിടെ നിന്ന് പാകിസ്ഥാൻ സർവീസ് നടത്തുന്ന ട്രെയിനില്‍ കയറിയാണ് യാത്രക്കാർ പോകേണ്ടത്. പാകിസ്ഥാൻ അട്ടാരിയില്‍ നിന്ന് ലാഹോർ വരെയാണ് സർവീസ് നടത്തുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കുന്നതില്‍ പ്രതിഷേധിച്ച് പാകിസ്ഥാൻ സഝോത എക്‌സ്‌പ്രസ് സർവീസ് നിർത്തിയിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യ സർവീസ് നിർത്തുന്നതെന്ന് നോർത്തേൺ റെയില്‍വേ അറിയിച്ചു. പാകിസ്ഥാൻ നേരത്തെ ലാഹോർ- ഡല്‍ഹി സൗഹൃദ ബസ് സർവീസും നിർത്തിയിരുന്നു.

ABOUT THE AUTHOR

...view details