തിംബു: ഇന്ത്യയും ഭൂട്ടാനും വ്യാപാരത്തിനായി പുതിയ വ്യാപാര പാത തുറന്നു. പശ്ചിമ ബംഗാളിലെ ജെയ്‌ഗോണിനും ഭൂട്ടാനിലെ പസഖയ്ക്കും ഇടയിലൂടെയുള്ളതാണ് പുതിയ പാത. കൊവിഡ് സമയത്തെ വ്യാപാരം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക ബന്ധത്തെ ദൃഢമാക്കുമെന്ന് ഭൂട്ടാനിലെ ഇന്ത്യൻ അംബാസഡർ രുചിര കമ്പോജ് ട്വീറ്റ് ചെയ്‌തു.
ഇന്ത്യയും ഭൂട്ടാനും വ്യാപാരത്തിനായി പുതിയ പാത തുറന്നു - അധിക ലാൻഡ്
പശ്ചിമ ബംഗാളിലെ ജെയ്‌ഗോണിനും ഭൂട്ടാനിലെ പസഖയ്ക്കും ഇടയിലൂടെയുള്ളതാണ് പുതിയ പാത
ഇന്ത്യയും ഭൂട്ടാനും വ്യാപാര ആവശ്യത്തിനായി പുതിയ പാത തുറന്നു
പസഖയിലെ അഹ്ലേയിൽ ഇന്നലെ മുതൽ അഡീഷണൽ ലാൻഡ് കസ്റ്റംസ് സ്റ്റേഷൻ ആരംഭിച്ചതായി തിംബുവിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് ട്രക്കുകൾക്ക് അഹ്ലേ വഴി താൽകാലിക പ്രവേശനം നൽകുന്നതിൽ സന്തുഷ്ടരാണെന്ന് രുചിര കമ്പോജ് പറഞ്ഞു. ഭൂട്ടാൻ ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളിയും സുഹൃത്തുമാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പുതിയ പാത ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിനും വാണിജ്യത്തിനും കൂടുതൽ സഹായകമാവുമെന്നും അവർ കൂട്ടിച്ചേർത്തു.