ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെ നടന്ന ആക്രമണത്തിൽ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ വാദങ്ങൾ തള്ളി ഇന്ത്യ.ഇന്ത്യ ഉന്നയിക്കുന്നത് ആരോപണങ്ങളാണെന്നും ഇത്തരം ആരോപണങ്ങൾക്ക് തെളിവ് വേണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന് ഇന്ത്യ വ്യക്തമാക്കിയത്. മുംബൈ ആക്രണത്തിന് ശേഷം നൽകിയ തെളിവുകൾ എന്തു ചെയ്തുവെന്നും ഇന്ത്യ പാകിസ്ഥാനോട് ചോദിച്ചു.തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനക്ക് അടിസ്ഥാനമില്ലെന്നുംഇന്ത്യൻ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ വിമര്‍ശിച്ചു.
പുൽവാമ: ഇമ്രാൻ ഖാന്‍റെ വാദങ്ങൾ തള്ളി ഇന്ത്യ - പുൽവാമ
സംഘർഷം തീർക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭക്ക് കത്തെഴുതി. പാകിസ്ഥാനുമായും കശ്മീരി നേതാക്കളുമായും ചർച്ച നടത്താൻ ഇന്ത്യക്ക് യുഎൻ നിർദ്ദേശം നൽകണമെന്ന് കത്തില്‍.
ഇന്ത്യ ആക്രമിച്ചാൽ പാകിസ്ഥാൻ തിരിച്ചടിച്ചിരിക്കും. ഒരു യുദ്ധം തുടങ്ങാൻ എളുപ്പമാണ്. കാരണം, ഇത് തുടങ്ങുന്നത് മനുഷ്യരാണ്. പക്ഷേ, അത് എങ്ങനെ അവസാനിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇന്ത്യയെ ആക്രമിച്ചിട്ട് പാകിസ്ഥാന് എന്ത് നേട്ടം ലഭിക്കാനാണ്. തെരഞ്ഞെടുപ്പാണ് ആക്രമണത്തെക്കുറിച്ച് ആലോചിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നതെന്നും സൈനികപരിഹാരം സാധ്യമല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം ഇന്ത്യക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു.
സൗദി ഭരണാധികാരിയുടെ സന്ദർശനം ആസൂത്രണം ചെയ്യുന്ന വേളയിൽ പാകിസ്ഥാന് ഇത്തരമൊരു ആക്രമണം നടത്തേണ്ട കാര്യമില്ലെന്നും ഇമ്രാൻ ഖാൻ.സഹായത്തിനായി പാകിസ്ഥാൻ യുഎൻ രക്ഷാസമിതിയെയും സമീപിച്ചിട്ടുണ്ട്. ഇന്ത്യ ഭീഷണി മുഴക്കുന്നു എന്ന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസിന് എഴുതിയ കത്തിൽ പറയുന്നു. പാകിസ്ഥാനുമായും കശ്മീരി നേതാക്കളുമായും ചർച്ച നടത്താൻ ഇന്ത്യക്ക് യുഎൻ നിർദ്ദേശം നൽകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.