ന്യൂഡല്‍ഹി; രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 73-ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവർക്കും സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാവിലെ ഔദ്യോഗിക വസതിയില്‍ പതാക ഉയർത്തി.
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ രാവിലെ ഏഴരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി.
രാജ്യത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വാതന്ത്ര്യദിനാഘഷങ്ങളില്‍ നിന്ന്
കേന്ദ്രസർക്കാർ കേന്ദ്രഭരണ പ്രദേശമാക്കിയ ലഡാക്കില്‍ ബിജെപി എംപി ജംയാങ് സെരിങ് നംഗ്യാലിന്‍റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ.